പത്തനംതിട്ട സ്റ്റേഡിയത്തിന് അടുത്ത് ട്രാൻസ്ഫോമറിലെ കേബിളിനു തീപിടിച്ചു. വൈദ്യുതി ലൈനിലേക്കും സ്വകാര്യ കമ്പനിയുടെ കേബിളിലേക്കും തീപടർന്നു. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആദ്യം ട്രാൻസ്ഫോമറിന് സമീപത്തുള്ള കേബിളുകളിലാണ് തീപിടുത്തം ഉണ്ടായത് തുടർന്ന് സമീപത്തുള്ള ലൈനിലേക്കും സ്വകാര്യ കമ്പനിയുടെ ലൈനിലേക്കും തീ പടരുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും ഫയർഫോഴ്സിന്റെയും ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്.