നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു ഇതിനാസ്പദമായ സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ് വഴിയാണ് അതുല്യ നഴ്സിംഗ് പ്രവേശനം നേടിയത്. തട്ടിപ്പിനിരയായി പഠനം മുടങ്ങുമെന്ന് മനോവിഷമത്തിലാണ് അതുല്യ ആത്മഹത്യ ചെയ്തത്.