പത്തനംതിട്ടയിൽ മൺപിലാവിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത. ആനയുടെ ഇടത് പല്ലിന്റെ ഭാഗം തകർന്ന നിലയിൽ കണ്ടെത്തി. പടക്കം പൊട്ടി ഉണ്ടായ മുറിവെന്ന് സംശയം. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചരയോട് കൂടിയാണ് ആനയെ അബോധ അവസ്ഥയിൽ കണ്ടെത്തിയ വാർത്ത വന്നത്. എന്നാൽ രാത്രി ഒമ്പതര മണിയോടുകൂടി കാട്ടാന ചരിഞ്ഞതായി ഡോക്ടർ സ്ഥിരീകരിച്ചു. രാത്രി ആയതിനാൽ പോസ്റ്റുമോർട്ടം നടപടികൾ നടത്തിയിരുന്നില്ല. ഡോക്ടറുടെ പ്രാഥമിക നിഗമനം അനുസരിച്ച് വായിലെ മുറിവ് കൊണ്ട് കുറച്ചുദിവസമായി ഭക്ഷണം എടുക്കാൻ ഈ ആനയ്ക്ക് കഴിഞ്ഞിരുന്നില്ല. പടക്കം പൊട്ടിയാകാം ഇങ്ങനെ സംഭവിച്ചതെന്ന് സംശയമാണ് ഡോക്ടർമാരും അവിടുത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആനയുടെ മൃതദേഹം സംസ്കരിക്കാനാവശ്യമായ നടപടിയിലേക്ക് കടന്നിട്ടുണ്ട്.