Accident while going to tuition class with mother; A tragic end for the student.Accident while going to tuition class with mother; A tragic end for the student.

പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ ടോറസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15) ആണ് അപകടത്തിൽ മരിച്ചത്.

അമ്മ ഷീബയ്ക്കൊപ്പം മക്കൾ ജെസ്ന ട്യൂഷൻ ക്ലാസിലേക്ക് പോകുമ്പോൾ രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ടോറസ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ച് വീണ ജെസ്നയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *