പാലക്കാട് നഗരസഭ സെക്രട്ടറി ഓഫീസിനു മുന്നിൽ റീത്ത് വച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ബിജെപിയിലെ ചേരിപ്പോര് കാരണം ക്ഷേമ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലന്നും കൗൺസിൽ യോഗങ്ങൾ ചേരുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അതുമാത്രമല്ല സ്വകാര്യ ക്ലബ്ബിന് അനധികൃതമായി കോടികൾ നികുതി ഇളവ് നൽകിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. മുൻസിപ്പാലിറ്റിയിലെ സെക്രട്ടറിയും ചെയർപേഴ്സണും സ്ഥിരമായി മുനിസിപ്പാലിറ്റിയിൽ എത്തുന്നില്ലെന്നും പദ്ധതി പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന കാര്യങ്ങൾ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് ഉന്നയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഇവർ അറിയിക്കുന്നത്.