പാലക്കാട് തിരുവഴിയോട് ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നു. റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. രണ്ടു മണിക്കൂർ വൈകി ഓടിയ ബസ് ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെയോടാണ് അപകടം ഉണ്ടായത്.