പാലക്കാട് കഞ്ചിക്കോട് കാർ തടഞ്ഞുനിർത്തി നാലരക്കോടി രൂപ കവർന്ന കേസിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോടാലി സ്വദേശി ശ്രീജിത്തിനെയാണ് കസബ പൊലീസ് പിടികൂടിയത്. ഇതോടെ കവർച്ച കേസിൽ പിടികൂടിയവരുടെ എണ്ണം ഏഴായി.
ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി ഇവരുടെ പക്കലുണ്ടായിരുന്ന പണം കവർന്നത്. ടിപ്പർ ലോറിയിലും, മൂന്ന് കാറുകളിൽ എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്. കേസിൽ ഇതുവരെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.