കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൽ നിന്ന് വ്യാജ രസീത് ബുക്ക് നിർമ്മിച്ച് പണം തട്ടിയ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പാലക്കാട് യൂണിറ്റിലെ കണ്ടക്ടറും ബജറ്റ് സെൽ കോഡിനേറ്ററുമായ കെ വിജയശങ്കറിനെയുമാണ് സസ്പെൻഡ് ചെയ്തത്. 12 രസീത് ബുക്കുകൾ വ്യാജമായി നിർമ്മിച്ച ഇയാൾ ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി ഒരുനൂറ്റി പത്തുരൂപ തട്ടിയതായി കെഎസ്ആർടിസി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു. കെഎസ്ആർടിസി എംഡി ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പണം ഇയാളുടെ കയ്യിൽ നിന്ന് തന്നെ തിരിച്ചുപിടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിജയശങ്കറിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമൊയെന്ന് പരിഗണനയിരിക്കുകയാണ്.