പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മരണത്തെത്തുടർന്ന് അറസ്റ്റിലായ സ്ഥലയുടമ അനന്തകുമാറിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ചു. തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
