Complaint that Palakkad tribal girl students were insulted by sending clothesComplaint that Palakkad tribal girl students were insulted by sending clothes

പാലക്കാട് ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഹോസ്റ്റലിലെ 4 ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കസ്തൂരി, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഹോസ്റ്റലിൽ ത്വക്ക് രോഗങ്ങൾ പകരുന്ന സാഹചര്യമുണ്ടായിരുന്നു. കുട്ടികൾ തമ്മിൽ വസ്ത്രങ്ങൾ മാറ്റി ഇടരുതെന്ന് നിർദേശം നൽകിയിരുന്നു. ഇത് അനുസരിക്കാതെ കുട്ടികൾ പരസ്പരം വസ്ത്രങ്ങൾ മാറ്റിയിടുകയും ഇതു കാരണമാണ് വസ്ത്രങ്ങൾ മാറ്റിയെടുപ്പിച്ച്തെന്നുമാണ് ഹോസ്റ്റൽ ജീവനക്കാർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *