പാലക്കാട് : ചാലിശ്ശേരിയിൽ ജ്വല്ലറി ഉടമ പോക്സോ കേസിൽ അറസ്റ്റിലായി. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിസാറിന്റെ അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെ ഇയാൾ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കിടന്നുറങ്ങുകയായിരുന്ന. കുട്ടികള്‍ ബഹളം വച്ചതോടെ പ്രതിയായ നിസാർ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ വീട്ടിൽ ഇല്ലാത്ത നേരം നോക്കിയാണ് ഇയാൾ വീട്ടിലേക് കയറിയത്.