പാലക്കാട് കരിങ്കരപ്പുള്ളിയിൽ വയലിൻ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത്, കാളാണ്ടിത്തറ സ്വദേശി സതീശ് എന്നിവരുടെതാണെന്ന് സ്ഥിരീകരിച്ചു. പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിമരിച്ച യുവാക്കളുടെ മൃതദേഹം സ്ഥല ഉടമയായ ആനന്ദ് കുമാർ കുഴിച്ചുമൂടിയെന്നാണ് പോലീസിന്റെ നിഗമനം. ഇത് ഉടമ സമ്മതിച്ചതായും സൂചനയുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂയെന്ന് പോലീസ് പറഞ്ഞു.
