തിരുവനന്തപുരം പാലോട് കെട്ടിടത്തിന്റെ മുകളിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന് പോലീസ്. കൃഷിത്തോട്ട തൊഴിലാളി ജെ.എസ് സുഭാഷ് കുമാർ ആണ് മരിച്ചത്. എറണാകുളം സ്വദേശി ബിജു, കുന്നത്തുകാൽ സ്വദേശി സബിൻ എന്നിവരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. സുഭാഷ് കുമാറും പ്രതികളും മിക്ക ദിവസങ്ങളും ഒരുമിച്ച് മദ്യപിക്കാർ ഉണ്ടായിരുന്നു. എന്നാൽ പണം ഇടപാട് സംബന്ധിച്ചുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കത്തിനിടെ ബിജു സുഭാഷിനെ പിടിച്ചു തള്ളി. കെട്ടിടത്തിന്റെ മുകളിൽ നിന്നും റോഡിലേക്ക് വീണ സുഭാഷ് മരിക്കുകയായിരുന്നു. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പ്രതികളെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.