A six-year-old girl in Palakkad was injured after the microphone exploded

പാലക്കാട് കല്ലടിക്കോട് ഓൺലൈനിൽ നിന്നും വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. 600 രൂപയ്ക്കാണ് മൈക്ക് വാങ്ങിയത്. ഇതിന്റെ നിര്‍മാണ കമ്പനി വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ആറു വയസ്സുകാരി ഫില്‍സക്കാണ് അപകടം സംഭവിച്ചത്. പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. പാട്ട് പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മൈക്കില്‍ നിന്നുള്ള ശബ്ദം നിലയ്ക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മൈക്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *