A rat molested a KSRTC bus that operated from Palakkad to Thrissur.A rat molested a KSRTC bus that operated from Palakkad to Thrissur.

പാലക്കാട്: പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിൽ എലി ശല്യം. RRC843 ബസിലാണ് എലി ശല്യമുണ്ടായത്. യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല . തുടർന്ന് തൃശ്ശൂർ ഡിപ്പോയിൽ ബസ് കാണിച്ചെങ്കിലും ബോഡിയുടെ ഉൾഭാഗം പൊളിച്ചു പരിശോധിക്കേണ്ടതിനാൽ പാലക്കാട് എത്തിക്കാൻ നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് പാലക്കാടെത്തി വാഹനം പരിശോധനക്കായി നൽകി. യാത്രക്കാരെ മറ്റൊരു ബസിലാക്കിയാണ് സർവ്വീസ് തുടർന്നത്.

Leave a Reply

Your email address will not be published. Required fields are marked *