നെല്ല് സംഭരണ കുടിശ്ശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ സപ്ലൈക്കോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണം കഴിഞ്ഞിട്ടും നെല്ല് സംഭരണ കുടിശ്ശിക ലഭ്യമാകാത്തതിനെത്തുടർന്ന് കർഷകർ രംഗത്ത് എത്തിയിരുന്നു. ഇനി 14000 ത്തോളം കർഷകർക്കാണ് കുടിശിക കിട്ടാനുള്ളത്. കർഷകർക്ക് കൊടുക്കാനുള്ള കുടിശിക വിതരണം വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ നേരത്തെ പറഞ്ഞിരുന്നു.
