മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിൽ പതിനഞ്ചുകാരനെ കാണാതായിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. വെറ്റിലപ്പാറ സ്വദേശികളായ ഹസ്സൻ കുട്ടി -കദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് 2021 ആഗസ്റ്റ് 14 ന് രാവിലെ കാണാതായത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം.
2021 ആഗസ്റ്റ് 14 ന് രാവിലെയാണ് വീട്ട് മുറ്റത്ത് നിന്നിരുന്ന ഭിന്നശേഷിക്കരനായ മുഹമ്മദ് സൗഹാനെ കാണാതായത്.തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരാഴ്ചയോളം വീടിന് സമീപത്തെ ചെക്കുന്ന് മലയിലും പരിസരത്തും നീണ്ട തിരച്ചിൽ നടത്തിയെങ്കിലും മുഹമ്മദ് സൗഹാനെ കണ്ടെത്താനായില്ല.