The autopsy report of Tamir Geoffrey, who died in police custody in Tanur, is out.The autopsy report of Tamir Geoffrey, who died in police custody in Tanur, is out.

‌മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മയക്കു മരുന്ന് ഉപയോഗത്തെ തുടർന്ന് താമിർ ജിഫ്രിയുടെ ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ കണ്ടെത്തി. താമിർ ജിഫ്രിയുടെ ശ്വാസകോശത്തിൽ നീര് കെട്ടിയിരുന്നു, അതുപോലെ ഹൃദയ ധമനികൾക്കും പ്രേശ്നമുണ്ടായിരുന്നു. ശരീരത്തിൽ 21 മുറിവുകളും ഉണ്ടായിരുന്നു. ജിഫ്രിക്ക് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിരുന്നു. ഇടുപ്പിലും കാൽപാദത്തിലും കണംകാലിലും മർദ്ദനമേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസ് മർദ്ദനവും മരണത്തിന് കാരണമായതായി പറയുന്നുണ്ട്. അതുപോലെ ആമാശയത്തിൽ രണ്ടു പാക്കറ്റുകളുണ്ടായിരുന്നു. ഒന്ന് പൊട്ടിയ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *