താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൽ പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. താമിർ ജിഫ്രിയെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ രണ്ടു പ്രതികളാണ് വിദേശത്തേക്ക് കടന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സംഭവം നടന്ന അടുത്ത ദിവസങ്ങളിൽ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിലേക്ക് ആൽവിൻ അഗസ്റ്റിനും ബിബിനും കടന്നതായാണ് വിവരം. എട്ടുപേരാണ് ഒളിവിലുള്ളത്. ഇതുവരെ ഇവരെ കണ്ടുപിടിക്കാൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടില്ല.