Suspicious disease, husband kills wife in Ponnani over family quarrelSuspicious disease, husband kills wife in Ponnani over family quarrel

മലപ്പുറം: സംശയ രോഗം, കുടുംബ വഴക്കിനെ ചൊല്ലി പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് കോയ ഓടി രക്ഷപ്പെടുക്കയായിരുന്നു.

കുളി കഴിഞ്ഞ് വരുന്ന സുലൈഖയെ ഭർത്താവ് നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിയുന്നതും, ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുലൈഖയുടെ ജീവൻ രക്ഷിക്കാനായില്ല. ഇവർക് രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണുള്ളത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *