One person died after the autorickshaw went out of control

മലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ തൊഴിലാളി വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതേ തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *