മലപ്പുറം വേങ്ങരയിൽ സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേറൂർ കാളങ്ങാടൻ പുരുഷോത്തമനാണ് വെട്ടേറ്റത് ചേറൂർ കാളമ്പുലാൻ മുഹമ്മദലിയാണ് ആക്രമിച്ചത്. പുരുഷോത്തമൻ ചികിത്സയിലാണ്. ആറു വർഷം മുൻപ് ഉണ്ടായ പ്രശ്നത്തിന്റെ തുടർച്ചയാണിത്. മൂന്നാം തവണയാണ് ഇവർ പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്നലെ ഉച്ചയോടുകൂടിയാണ് വേങ്ങര ടൗണിൽ വെച്ച് സംഭവം നടക്കുന്നത്. മുഹമ്മദലിയെ വൈദ്യ പരിശോധനയ്ക്കായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പോലീസ് എത്തിക്കുകയും ഈ സമയം പുരുഷോത്തമന്റെ മകനും സുഹൃത്തുക്കളും മുഹമ്മദലിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആശുപത്രി അടിച്ചു തകർക്കുകയും ചെയ്തു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്.