മലപ്പുറം ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. മറ്റു വാഹനങ്ങളിൽ സഞ്ചരിച്ച യാത്രക്കാരാണ് കത്തുന്നത് കണ്ടത്. ഉടനെ കാർ തടഞ്ഞു വിവരമറിയിച്ചു. പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് തീ അണച്ചത്. കുറ്റിപ്പുറം-തൃശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിലാണ് സംഭവം.