Brother and relative arrested for molesting 10th class girl and making her pregnant in MalappuramBrother and relative arrested for molesting 10th class girl and making her pregnant in Malappuram

മലപ്പുറം: മലപ്പുറം ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി.കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണെന്ന് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ​ഗർഭിണിയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *