മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. ചെമ്മങ്കടവ് താമരകുഴിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ച 20.5 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് വീട് വളഞ്ഞ് നടത്തിയ റെയിഡിലാണ് 20.5 കിലോ കഞ്ചാവ് ഇവരെ വീട്ടിൽ നിന്നും പിടികൂടിയത്. മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് താമരക്കുഴിയിലുള്ള പ്രതിയായ ബ്രിജേഷ് ആന്റണിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.