മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി റാം മഹേഷ് കുഷ് വ എന്ന ബണ്ടി (30)ക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മധ്യപ്രദേശ് സ്വദേശിയാണ്. ഇന്നലെ വൈകിട്ട് ചേളാരിയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്താണ് ക്രൂര കൃത്യം നടന്നത്. പീഡനത്തിന് ഇരയായ നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. ഇയാൾ കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്.
കുട്ടിയുടെ മാതാപിതാക്കളാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ സ്ഥലത്തെതുകയും മാതാപിതാക്കളുടെ