മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ – വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് ഇതര സംസ്ഥാന തൊഴിലാളി മർദ്ദിച്ചത്. സെപ്റ്റംബർ ഒന്നിനാണ് അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ച് ഇയാള്‍ അക്രമാസക്തനായത്. തുടർന്ന് ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിൽ ഇന്നലെ രാത്രി പോലീസ് കേസെടുക്കുകയും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.