മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളായ സഹോദരനെയും സഹോദരിയും സംസാരിച്ചു നിന്നത് മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്തതിന് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന്‍, സിപിഐഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, എന്നിവരുള്‍പ്പെടെ അഞ്ചു പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
