കോഴിക്കോട് വടകര കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി ഡ്രൈവറെ പുറത്തെടുത്തത് സ്റ്റിയറിങ് പൊളിച്ച്. അമിതവേഗതയിൽ എത്തിയ ബസ്സുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും കോഴിക്കോടെക്കി വരുന്ന സ്വകാര്യബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ആളുകളെ വടകര ജില്ലാ ആശുപത്രിയിലും മാഹി ഗവൺമെന്റ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.