കോഴിക്കോട് മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിയായ മിഥിലാജ് എന്ന പതിനേഴുകാരനാണ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. മുക്കം അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു. പിന്നീട് കോഴിക്കോട് ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.