താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം വാഹനത്തിന് തീപിടിച്ചു. ടൈൽസ് കൊണ്ട് പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുൻഭാഗം കത്തി നശിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. മുക്കത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ഇതേ തുടർന്ന് ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് നേരിട്ടത്.