കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാളുടെ ആക്രമണം. താലൂക്ക് ആശുപത്രിയിലെ ഡ്രസിംഗ് റൂം ഇയാൾ അടിച്ചുതകര്‍ത്തു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിക്കുകയും, തുടർന്ന് തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ഇയാൾ അക്രമാസക്തമായി.