കോഴിക്കോട് തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. നല്ലളം സ്വദേശി അനീഷിന്റെ കാറിനാണ് തീ പിടിച്ചത്. അനീഷ് തിരുവണ്ണൂരിലെത്തിയപ്പോൾ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടു. തുടർന്ന് സമീപത്ത് നിർത്തുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയും ചെയ്തു. എന്നാൽ അല്പസമയത്തിനുശേഷം തീ ആളിക്കത്തുകയും തുടർന്ന് മീൻചന്ത അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. പിന്നീട് അഗ്നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ആണ് ഇത്തരത്തിൽ കാറിന് തീപിടിക്കാനുള്ള കാരണമായി വിലയിരുത്തുന്നത്.