കോഴിക്കോട് കിണാശ്ശേരിയിൽ നാലു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥി അസ്‌ലയാണ് മരിച്ചത്. വീട്ടിലെ ടേബിൾ ഫാനിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്. വീട്ടുകാരും അയൽവാസികളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിക്കുന്നത്. പോസ്റ്റുമോർട്ടകത്തിനുശേഷം ഇന്ന് വൈകിട്ട് ആയിരിക്കും സംസ്കാരം നടക്കുക.