കോഴിക്കോട് മുക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മുക്കം സ്വദേശി ഗണേശൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് മണാശേരിയിൽ വെച്ച് അപകടം ഉണ്ടായത്. ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ ആയിട്ടുള്ള കാഞ്ഞിരത്തിങ്കൽ ഗണേശനാണ് അപകടത്തിൽ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.