ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 എന്ന നമ്പറിനാണ് അടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലായിരുന്നു നറുക്കെടുപ്പ് നടന്നത്. കോഴിക്കോട് ജില്ലയിലെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. എന്നാൽ വിജയി കോഴിക്കോട് ജില്ലക്കാരനല്ലയെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാനാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്.
