കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കുമോയെന്ന് ഇന്നറിയാം. നിപയുടെ ആശങ്ക കുറയുന്ന സാചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപെടുത്തിയ നിന്ത്രണങ്ങളിൽ ഇളവ് വന്നേക്കും. ഇന്നലെ പരിശോധനയ്ക്ക് അയച്ച 7 പരിശോധന ഫലവും നെഗറ്റീവ്. ഇപ്പോൾ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ഇതോടെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ് അറിയിച്ചു.
