കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും. വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കലക്ടറുടെ ഉത്തരവ്. ആദ്യം സെപ്റ്റംബർ 24 വരെയാണ് നിയന്ത്രണം ഉണ്ടായിരുന്നത്. സാമൂഹ്യ അകലം നിർബന്ധമായും പാലിക്കണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ കോറന്റൈൻ കാലാവധി കഴിയുന്നതുവരെ നിയന്ത്രണം തുടരാനാണ് ജില്ലാ ഭരണകൂടന്നത്തിന്റെ തീരുമാനം.
