നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 10 ദിവസത്തേക്ക് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. 9 പഞ്ചായത്തുകളിലെ 57 വാർഡുകൾ കണ്ടൈൻമെന്റ് സോണുകളാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാൾ വരെ അവധി പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ കോഴിക്കോട് എത്തിയ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തി. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 11 പരിശോധനഫലങ്ങൾ ഇന്ന് വൈകിട്ടോടെ അറിയും. രോഗം ബാധിച്ച മൂന്ന് പേരും രോഗലക്ഷണങ്ങളുമായി 20 പേരുമാണ് ചികിത്സയിലുള്ളത്.