കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രി ഡോക്ടറിന് മർദ്ദനമേറ്റു . ഇന്നലെ രാത്രി കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ രണ്ട് പേർ ചേർന്ന് അക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു ഡോക്ടർക് നേരെ അക്രമം നടന്നത് . നാദാപുരം പൊലീസ് ചാലക്കുടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ സാധിക്കിലാണ് പറഞ്ഞതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഡോക്ടർ പറഞ്ഞു. താൻ മരുന്ന് നൽകാൻ പറഞ്ഞെന്നവകാശപ്പെട്ട് നഴ്സിനോട് ദേഷ്യപ്പെടുകയും ഇതിനെത്തുടർന്ന് വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു. രണ്ട് പേർ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും ഡോക്ടർ പോലീസിനോട് പറഞ്ഞു.