Educational institutions will open today in Kozhikode districtEducational institutions will open today in Kozhikode district

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണിലെ ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവർത്തിക്കുക. കണ്ടൈൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് തുടരും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. ഇന്നലെ പരിശോധനയ്ക്ക് അയച്ച 7 പരിശോധന ഫലവും നെഗറ്റീവ്. ഇപ്പോൾ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ഇതോടെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും ആരോഗ്യവകുപ്പ്മന്ത്രി വീണാ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *