കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. കണ്ടൈൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് തുറക്കുന്നത്. 10 ദിവസമായി പുതിയ നിപ കേസുകളോന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം. കണ്ടൈൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് ഉണ്ടാകും. ആൾക്കൂട്ട നിയന്ത്രണത്തിൽ ഇളവുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാനം അയച്ച അഞ്ച് സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ഇതോടെ നിലവിൽ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.