കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശികളായ ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 97 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിലായിരുന്നു. ഇവർ സഞ്ചരിച്ച കാറ് പോലീസ് കസ്റ്റഡിയെടുത്തിട്ടുണ്ട്.