കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ 2022ലെ തെരുവത്ത് രാമൻ പുരസ്കാരം ചന്ദ്രിക സബ് എഡിറ്റർ കെ പി ഹാരിസിന്. 2022 ഡിസംബർ 19ൽ പുറത്തിറക്കിയ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിൽ ഉള്ള ഒന്നാം പേജ് രൂപകൽപ്പന ചെയ്തതിനാണ് പുരസ്കാരത്തിന് അർഹത നേടിയത്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. പുരസ്കാരത്തിന് അർഹത നേടിയ ഹാരിസ് കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയാണ്.
