കോഴിക്കോട് കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 12 മണിയോടെയാണ് സംഭവം. ദേശീയപാത നിർമ്മാണത്തിനായി മണൽ എടുത്തുകൊണ്ടു പോകുകയായിരുന്ന ലോറിയുടെ ഇടതുഭാഗത്തെ ടയറാണ് തലയിൽ ഇടിച്ചത്. സംഭവകാരണം വ്യക്തമായില്ല.