കോഴിക്കോട് ഫ്രാൻസിസ് റോഡ് എ.എൽ.പി സ്കൂളിനടുത്ത് കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതായി പരാതി. കെട്ടിടത്തിലെ സിമന്റ് പാളികൾ അടർന്നു വീഴുന്നതാണ് ആശങ്കയ്ക്ക് കാരണം. ഇതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ല എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നുത്. 200 അധികം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഈ കെട്ടിടത്തിനോട് ചേർന്നുള്ള റോഡിലൂടെയാണ് കുട്ടികൾ സ്കൂളിലേക്ക് വരുന്നതും പോകുന്നതും. ഉടൻ അറ്റകുറ്റപ്പണി നടതുമെന്ന് കെട്ടിട ഉടമ പറഞ്ഞു.