കോഴിക്കോട് തൊട്ടിൽപ്പാലത്ത് 19കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ ബലാൽസംഗം കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകൽ, നഗ്നചിത്രങ്ങൾ പകർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഓടെയാണ് കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ കുട്ടിയുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലഭിക്കാത്തതിനെതുടർന്ന് സഹപാഠികളോട് അന്വേഷിച്ചപ്പോളാണ് ആൺസുഹൃത്തിന്റെ ബൈക്കിൽ കയറി പോകുകയായിരുന്നുയെന്ന് മനസ്സിലാക്കുന്നത്. പിന്നീട് പോലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കുണ്ടിൽത്തോട് എന്ന പ്രദേശത്ത് ഉണ്ടെന്ന് കണ്ടുപിടിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ കുണ്ടിൽതോട് ടൗണിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.