കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം സ്കൂട്ടര്‍ ബസുമായി കൂട്ടിയിടിച്ച് 2 പേർ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് അപകടത്തിൽ മരിച്ചത്. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ഗാന്ധി റോഡിൽ വച്ച് ബസുമായി ഇടിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് മരിച്ച നൂറുൽ ഹാദി. തെറ്റായ ദിശയിൽ സ്കൂട്ടർ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.