കോഴിക്കോട് ആനക്കൊമ്പ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ കുട്ടന് പുറമേ ഇടുക്കി സ്വദേശി അടക്കം രണ്ട് മലപ്പുറം സ്വദേശികളെയാണ് ഇനി പിടികൂടാനുള്ളത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘം വേങ്ങരയിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി.
കോടികൾ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ കോഴിക്കോട്ടുനിന്ന് പിടികൂടിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. തമിഴ്‌നാട് സ്വദേശിയായ കണ്ണൻ എന്ന ഉണ്ണിയുടെ കൂടെ ആനക്കൊമ്പ് കൈമാറുമ്പോൾ മൂന്ന് പേർ കൂടി ഉണ്ടായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. ഇടുക്കി, അരിക്കോട്, പെരിന്തൽമണ്ണ, സ്വദേശികളാണ് ഇവർ.