കോട്ടയത്ത് ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ റോബിൻ നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
റോബിന്റെ കഞ്ചാവ് വില്പന അല്പം മുൻപാണ് പോലീസ് പിടികൂടിയത്. ഹോസ്റ്റലിൽ നിന്ന് 18 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് കഞ്ചാവ് വില്പന പോലീസ് പിടികൂടിയത്. സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെ നായ്ക്കളെ അഴിച്ചു വിട്ടത്തിനുശേഷം പ്രതി റോബിൻ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കഞ്ചാവ് കേന്ദ്രം പോലീസ് വളഞ്ഞിരുന്നു. പുലർച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാനന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടിരുന്നു. ഇതിലൂടെ സംശയം തോന്നിയ റോബിൻ മുന്തിയ ഇനം നായകളെ പോലീസിന് നേരെ അഴിച്ചുവിട്ടശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.18 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഓടി രക്ഷപ്പെട്ട റോബിൻ ജില്ല വിട്ടതായാണ് സംശയം.